Follow the FOURTH PILLAR LIVE channel on WhatsApp
പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ ഭർത്താവിന് ‘ഡിജിറ്റൽ സ്നാനം’ നടത്തി യുവതി. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്ന യുവതി അതിനിടെ ഗംഗയിലിറങ്ങി ഫോൺ നദിയിൽ മുക്കി ‘സ്നാനം’ നടത്തുകയായിരുന്നു.
ഇതിൻ്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടണ്ട്. പല തവണ ഫോൺ നദിയിൽ മുക്കിയെടുക്കുന്നതും വീഡിയോയിൽ കാണാം. ഡിജിറ്റൽ സ്നാനം നടത്തിയ യുവാവിനോട് ഉടൻ തന്നെ വേഷം മാറി തല തോർത്താൻ ഉപദേശിക്കുന്ന കമൻ്റും വീഡിയോക്കൊപ്പം വൈറലാണ്.