Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. ഗ്യാരൻ്റി കമ്മീഷനായി 83.25 കോടി രൂപ സർക്കാരിന് നൽകി. തുകയുടെ ചെക്ക് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലിന് കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജനും മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിലും ചേർന്ന് കൈമാറി. ഈ വർഷത്തെ ഗ്യാരൻ്റി കമ്മീഷൻ്റെ ആദ്യ ഗഡുവാണ് നൽകിയത്.
കെ.എസ്.എഫ്.ഇ. ഫിനാൻസ് ജനറൽ മാനേജർ എസ്.ശരത് ചന്ദ്രൻ, കമ്പനി സെക്രട്ടറി എമിൽ അലക്സ്, ലെയ്സൺ ഓഫീസർ ജയചന്ദ്രൻ നായർ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എസ്.അരുൺബോസ്, വി.എൽ.പ്രദീപ്, എസ്.വിനോദ്, എസ്.സുശീലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.