Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ സഹോദരനടക്കം 5 പേരെ യുവാവ് കൊലപ്പെടുത്തിയത് തലയ്ക്കടിച്ചു തന്നെ. തലയ്ക്കേറ്റ അടിയാണ് 5 പേരുടെയും മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിലയിരുത്തൽ.
പ്രതി അഫാന്റെ സഹോദരൻ അഫ്സാൻ (13), അമ്മൂമ്മ സൽമാബീവി (95), പിതൃസഹോദരൻ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാ ബീവി (55), സുഹൃത്ത് ഫർസാന (22) എന്നിവരുയെ തലയോട്ടി ചുറ്റിക കൊണ്ട് തലയ്ക്കേറ്റ അടയിൽ തകർന്നിരുന്നു.
എല്ലാവരുടെയും തലയിൽ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
































