വെഞ്ഞാറമ്മൂട് കൂട്ടക്കൊല: തലയ്ക്കേറ്റ അടി മരണകാരണമെന്നു വിലയിരുത്തൽ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ സഹോദരനടക്കം 5 പേരെ യുവാവ്‌ കൊലപ്പെടുത്തിയത് തലയ്ക്കടിച്ചു തന്നെ. തലയ്ക്കേറ്റ അടിയാണ് 5 പേരുടെയും മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിലയിരുത്തൽ.

പ്രതി അഫാന്റെ സഹോദരൻ അഫ്സാൻ (13)​, അമ്മൂമ്മ സൽമാബീവി (95), പിതൃസഹോദരൻ ലത്തീഫ് (60)​,​ ലത്തീഫിന്റെ ഭാര്യ സജിതാ ബീവി (55), സുഹൃത്ത് ഫർസാന (22) എന്നിവരുയെ തലയോട്ടി ചുറ്റിക കൊണ്ട് തലയ്ക്കേറ്റ അടയിൽ തകർന്നിരുന്നു.

എല്ലാവരുടെയും തലയിൽ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

Recent Articles

Related Articles

Special