ദുബായ് സത്വയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

Follow the FOURTH PILLAR LIVE channel on WhatsApp 

ദുബായ്: പ്രമുഖ റീട്ടെയ്‌ലറായ ലുലു സത്വയിലും പ്രവർത്തനം ആരംഭിച്ചു. ദുബായ് ലാൻഡ് ഡിപാർട്ട്മെൻറ് സി.ഇ.ഒ. മാജിദ് സഖർ അൽമറി പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ദുബായിലെ 28ാമത്തേതും യു.എ.ഇയിലെ 112ാമത്തേതുമാണ് സത്വ ലുലു ഹൈപ്പർ മാർക്കറ്റ്. സത്വ, ജാഫ്‍ലിയ, ജുമേറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ രാജ്യക്കാരായ താമസക്കാർക്ക് സൗകര്യപ്രദമായ വിധത്തിലാണ് ഹൈപ്പർ മാർക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

62,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഹൈപ്പർ മാർക്കറ്റിൽ ഫ്രഷ് മാർക്കറ്റും ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുമുണ്ട്. ഗ്രോസറി, ബേക്കറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഐ.ടി. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇ കൊമേഴ്സ് സേവനവും ഉറപ്പാക്കിയിരിക്കുന്നു.

3 മുതൽ 5 വർഷത്തിനകം 100 ഹൈപ്പർമാർക്കറ്റുകൾ എന്ന ഐ.പി.ഒ. പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്റെ 23ാമത്തെ സ്റ്റോറാണ് സത്വയിൽ തുറന്നതെന്ന് യൂസഫലി പറഞ്ഞു. ദുബായിൽ 4 പുതിയ ഹൈപ്പർ മാർക്കറ്റ് അടുത്ത് തന്നെ ആരംഭിക്കും. ജെ.എൽ.ടി., നാദ് അൽ ഹമ്മർ, ദുബായ് എക്സ്പോ സിറ്റി, ഊദ് അൽ മുതീന എന്നിവിടങ്ങളിലാണിത്. ഇത് കൂടാതെ ഖോർഫക്കാൻ, ഗലീല, സെയോഹ് ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങുമെന്ന് യൂസഫലി കൂട്ടിച്ചേർത്തു.

സി.ഇ. ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലീം, ലുലു ദുബായ് റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവരും സംബന്ധിച്ചു.

Recent Articles

Related Articles

Special