Kerala

ഹരിലാല്‍ അധ്യക്ഷനായി സംസ്ഥാന ധനകാര്യ കമ്മീഷന്‍

തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന് രൂപം നല്കാന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചു. മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.എന്‍.ഹരിലാലാണ് കമ്മീഷന്‍ ചെയര്‍മാന്‍. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ വകുപ്പ്...

മൊഴി നൽകിയവരെ സംരക്ഷിച്ച് റിപ്പോർട്ട് പുറത്തു വിടണമെന്ന് ഡബ്ല്യൂ.സി.സി.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾക്ക് സർക്കാരിന് പൂർണ പിന്തുണ നൽകി ഡബ്ല്യൂ.സി.സി. സംഘടനയുടെ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് പിന്തുണ അറിയിച്ചത്. സിനിമാ നയം നടപ്പാക്കുമ്പോള്‍ പരി​ഗണിക്കണ്ട...

ലോജിസ്റ്റിക്‌സ് -മിനി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ക്ക് അനുമതി; ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയം അംഗീകരിച്ചു

തിരുവനന്തപുരം: കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതു പ്രകാരം കുറഞ്ഞത് 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാര്‍ക്കുകളും 5 ഏക്കറില്‍ മിനി ലോജിസ്റ്റിക് പാര്‍ക്കുകളും സംസ്ഥാനത്ത്...

ടാക്സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമ സൗകര്യത്തിന് ഉത്തരവ്

തിരുവനന്തപുരം: വിനോദ സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമ സൗകര്യവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ടൂറിസം മന്ത്രി മുഹമദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണ് ഓണം ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ്...

പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളില്‍ രണ്ട് ശതമാനം മുതല്‍ എട്ട് ശതമാനം വരെ വര്‍ധന നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തേക്കാള്‍ കൂടുതല്‍...

സി.എം.ഡി.ആര്‍.എഫില്‍ നിന്ന് ഒരാഴ്ച വിതരണം ചെയ്തത് 3.24 കോടി

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,24,68,580 രൂപ വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള 1,828 പേര്‍ക്കാണ് 3.24 കോടി രൂപ അനുവദിച്ചത്. 2024 ഓഗസ്റ്റ് 28 മുതല്‍...

വയനാട് പുനരധിവാസം: സര്‍വ്വകക്ഷി യോഗത്തിന്റെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു.വയനാട്...

ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയില്‍ തിരിച്ചറിഞ്ഞു

കല്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാംപിളുകളാണ് പരിശോധന...

സിനിമാ പരാതികള്‍ അന്വേഷിക്കുന്നത് പ്രത്യേക വനിതാ സംഘം

തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാന്‍ തീരുമാനം. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലാണ് ഇതു...

മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി ആക്രോശിച്ച് സുരേഷ് ഗോപി

തൃശൂര്‍: രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമാ മേഖലയിലെ ആരോപണങ്ങളെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ അഭിപ്രായം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തള്ളിയതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് അദ്ദേഹം കുപിതനായത്.ഹേമ കമ്മിറ്റി...

സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രന്‍; പാര്‍ട്ടി നിലപാട് പ്രസിഡന്റ് പറയും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരണമായി മാധ്യമങ്ങളോടു തട്ടിക്കയറുയും സിനിമാപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തള്ളി....

ഓണത്തിന് മുമ്പ് 4,800 രൂപ ക്ഷേമപെന്‍ഷന്‍; ഒക്ടോബര്‍ മുതല്‍ എല്ലാ മാസവും കൃത്യം

തിരുവനന്തപുരം: മുടങ്ങിയ ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം. ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.ഈ ആഴ്ചയും സെപ്റ്റംബര്‍ ആദ്യവാരവുമായി ആദ്യ ഗഡുവായ 1,600...

Recent Articles

Special