ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ സമയം 79ാം മിനിറ്റിലേക്ക് നീങ്ങുമ്പോൾ ബ്രസീലിൻ്റെ പ്രതിരോധം ഒരു നിമിഷം ശ്രദ്ധ തെറ്റിച്ചു. ആ ഒറ്റ നിമിഷം മതിയായിരുന്നു. ആറര അടിയോളം ഉയരമുള്ള ആ നോർവീജിയൻ ഭീമൻ ആകാശത്തേക്ക് ഉയർന്നു. പന്ത് തലയിൽ തട്ടിയ നിമിഷം ബ്രസീലിൻ്റെ ലോകകപ്പ് സ്വപ്നം തകർന്നുതുടങ്ങി. ഏതാനും മിനിറ്റുകൾക്കുശേഷം വീണ്ടും...