Follow the FOURTH PILLAR LIVE channel on WhatsApp
നവാഗതനായ പ്രശാന്ത് ഗംഗാധർ സംവിധാനം ചെയ്യുന്ന ‘റീസൺ ചാപ്റ്റർ വൺ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശിവജി ഗുരുവായൂർ, വിനോദ് കോവൂർ, ജയരാജ് കോഴിക്കോട്, കപോതൻ ശ്രീധരൻ നമ്പൂതിരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മ്യൂസിക് ക്രൈം ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്. ഡിസംബർ 11ന് ചിത്രം തിയേറ്ററുകളിലെത്തും.
ഓം ഗുരു ക്രിയേഷൻ, പി.ജി. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്. എ.എസ്.പ്രസാദ് അമരാഴിയാണ് കഥയും സംഭാഷണവും ഒരുക്കുന്നത്. സംവിധായകൻ പ്രശാന്ത് ഗംഗാധറും എ.എസ്. പ്രസാദ് അമരാഴിയും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.
പുതുമുഖങ്ങളായ അദ്വൈത് അനിൽ കരുനാഗപ്പള്ളി, ഗൗരി കൃഷ്ണ കോഴിക്കോട്, വിസ്മയ മഹേഷ് കാഞ്ഞങ്ങാട് എന്നിവർക്കൊപ്പം ദിനേശ് എരഞ്ഞിക്കൽ, ശിവദാസ് മട്ടന്നൂർ, ഡോ.പ്രമോദ് കുറുപ്പ്, രത്നകല തങ്കം, മനോരഞ്ജൻ കോഴിക്കോട്, സജി വെഞ്ഞാറമൂട്, സിനി കോലത്തുകര, ജയരാജ് കോളിയാട്ട്, കൃഷ്ണകുമാർ കാഞ്ഞങ്ങാട്, ശ്രീധരൻ മാടമന, പ്രസന്ന, അനിൽ ജോസഫ് വയനാട്, ചന്ദ്രൻ കൂരാച്ചുണ്ട്, സതീഷ് കലാഭവൻ, വിനീഷ് വെങ്ങാലി, അഫ്സൽ കിണാശ്ശേരി തുടങ്ങിയവരും അഭിനയിക്കുന്നു. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.
ഗാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന് ഗിരീഷ് കൃഷ്ണയാണ് സംഗീതം പകരുന്നത്. ശ്രീധരൻ മാടമന, സരസ്വതി ബിജു, എ.എസ്. പ്രസാദ് അമരാഴി എന്നിവരാണ് ഗാനരചയിതാക്കൾ. ശ്രീനിവാസ്, സിത്താര കൃഷ്ണകുമാർ, ഋതിക, ശ്രീകാന്ത് കൃഷ്ണമൂർത്തി, അനന്യ അനിൽ, പ്രസീത സന്തോഷ്, അഗ്രീന ജി.കൃഷ്ണ, സുരേഷ് പള്ളിപ്പാറ എന്നിവരാണ് ഗായകർ.
ഫൈസൽ മാവൂർ, റോണി, സുധാകർ എന്നിവർ ഛായാഗ്രഹണവും ഹരി ജി.നായർ എഡിറ്റിങ്ങും നിർവഹിക്കുന്നു. കിച്ചു, ലൗജേഷ് കോഴിക്കോട്, സെൽവൻ കോഴിക്കോട് എന്നിവർ കലാസംവിധാനവിഭാഗത്തിലും രാജേഷ് പുത്തനത്താണി, രാജേഷ് രവി, ഷിജു ഫറോക്ക്, ദീപ ദീപ്തി എന്നിവർ മേക്കപ്പ് വിഭാഗത്തിലും പ്രവർത്തിക്കുന്നു.
ബിജു മങ്ങാട്ടുകോണം, ബിന്ദു വടകര എന്നിവരാണ് വസ്ത്രാലങ്കാരം. അബി ട്രൂവിഷൻ, ഷൈജു വിവ എന്നിവർ സ്റ്റിൽ ഫോട്ടോഗ്രഫിയും രഞ്ജിത്ത് പി.കെ., സുജിപാൽ എന്നിവർ പോസ്റ്റർ ഡിസൈനും നിർവഹിക്കുന്നു. അരുൺ തിരുവനന്തപുരം, വിജേഷ് കണ്ണൂർ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്.
രാജേഷ് അമ്മ വിഷനാണ് പ്രൊഡക്ഷൻ കൺട്രോളർ. മിഥുൻ ദാസ് പ്രൊഡക്ഷൻ മാനേജരാണ്. പി.ആർ.ഒ. എ.എസ്. ദിനേശ്. തിരുവനന്തപുരത്തും കോഴിക്കോട്ടുമായാണ് ചിത്രീകരണം.



























