പ്രണയവും ഭക്തിയും പ്രമേയമാക്കി ‘ഗുരുവായൂർ അരങ്ങേറ്റം’; ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും ഭക്തിയും പ്രമേയമാക്കി ഒരുക്കുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നടനും നിർമാതാവുമായ ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി മുകുന്ദൻ ഫിലിംസ് (യു.എം.എഫ്.) പ്രദർശനത്തിനെത്തിക്കും.

മഹാഗണപതി മൂവീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് സുരേഷ് ബാബു ആർ. ആണ്. വിനോദ് ഗുരുവായൂരാണ് രചന നിർവഹിക്കുന്നത്.

ഗുരുവായൂരപ്പന്റെ ദിവ്യസാന്നിധ്യവും ക്ഷേത്രത്തിന്റെ ആത്മീയ പശ്ചാത്തലവും കോർത്തിണക്കിയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്. ഭക്തിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ കൗതുകമുണർത്തുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കിയെങ്കിലും ചിത്രത്തിലെ അഭിനേതാക്കളെയും റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

മനോജ് പിള്ളയാണ് ഛായാഗ്രഹണം. ജോൺകുട്ടി എഡിറ്റിങ്ങും രഞ്ജിൻ രാജ് സംഗീതസംവിധാനവും നിർവഹിക്കുന്നു. വിനോദ് രവീന്ദ്രനാണ് കലാസംവിധായകൻ. രഞ്ജിത്ത് അമ്പാടി മേക്കപ്പും മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

കാർത്തികേയൻ സംഘട്ടനസംവിധാനവും വിജി സതീഷ് നൃത്തസംവിധാനവും ഒരുക്കുന്നു. അരോമ മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ. സലിഷ് പെരിങ്ങോട്ടുകര സ്റ്റിൽ ഫോട്ടോഗ്രഫിയും ആന്റണി സ്റ്റീഫൻ പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. പി.ആർ.ഒ. വാഴൂർ ജോസ്.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special