മലയാള സിനിമാനിർമാണ രംഗത്തേക്ക് ‘ബൈത്ത് സ്വാദ്’; പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ പുറത്തിറക്കി

Follow the FOURTH PILLAR LIVE channel on WhatsApp 

യു.എ.ഇ., ഖത്തർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസ് ഗ്രൂപ്പായ ‘ബൈത്ത് സ്വാദ്’ മലയാള ചലച്ചിത്രനിർമാണ രംഗത്തേക്ക് കടക്കുന്നു. കൊച്ചി ആസ്ഥാനമായി ആരംഭിക്കുന്ന ‘സ്റ്റോറി സ്ലേറ്റ് വിഷ്വൽ നരേറ്റീവ്സ്’ എന്ന ചലച്ചിത്രനിർമാണ കമ്പനിയുടെ ലോഗോ കോഴിക്കോട് നടന്ന ചടങ്ങിൽ അഡ്വ. ഫാത്തിമ തഹ്‌ലിയ എം.എൽ.എ. പ്രകാശനം ചെയ്തു.

യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് കമ്പനിയുടെ സിനിമാനിർമാണ രംഗത്തേക്കുള്ള അരങ്ങേറ്റം. പരസ്യചിത്ര സംവിധായകനായ എം.സജീഷാണ് ആദ്യചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ടി.ഷമീർ മുഹമ്മദ് ഛായാഗ്രഹണവും മുസ്മാക് സംഗീതസംവിധാനവും നിർവഹിക്കുന്നു. ഇബ്രു മുഹമ്മദാണ് എഡിറ്റർ. നിസാർ മുഹമ്മദ് ലൈൻ പ്രൊഡ്യൂസറും മൻസൂർ വെട്ടത്തൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഷാദുൽ ഇർഫാനാണ് ഓൺലൈൻ ക്യൂറേറ്റർ. പി.ആർ.ഒ. എ.എസ്. ദിനേശ്, മനു ശിവൻ.

ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. താരനിരയും മറ്റു വിവരങ്ങളും പിന്നീട് പ്രഖ്യാപിക്കും.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special