സംഗീത് പ്രതാപും മമിത ബൈജുവും ഒന്നിക്കുന്ന ‘ഹലോ ഡിയർ’; പുതിയ പോസ്റ്റർ പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

സംഗീത് പ്രതാപും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ ഡിയർ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഡിനോയ് പൗലോസാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 2027 ജനുവരി 29ന് ചിത്രം തിയേറ്ററുകളിലെത്തും.

കൈയിൽ ചായക്കപ്പുകളുമായി ഗോവണിപ്പടിയിൽ ഇരുന്ന് പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപിന്റെയും മമിത ബൈജുവിന്റെയും ചിത്രമാണ് പുതിയ പോസ്റ്ററിലുള്ളത്. നേരത്തേ പുറത്തിറങ്ങിയ പോസ്റ്ററുകളിലേതുപോലെ സന്തോഷവും നർമവും നിറഞ്ഞ അന്തരീക്ഷമാണ് പുതിയ പോസ്റ്ററിലും ഒരുക്കിയിരിക്കുന്നത്.

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ‘ഹലോ ഡിയർ’. പ്രണയത്തിനും നർമത്തിനും പ്രാധാന്യം നൽകുന്ന കഥയിൽ അപ്രതീക്ഷിത വഴിത്തിരിവുകളുമുണ്ടാകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. സംഗീത് പ്രതാപിനും മമിത ബൈജുവിനുമൊപ്പം സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അഖിൽ ജോർജാണ് ഛായാഗ്രഹണം. ചമൻ ചാക്കോ എഡിറ്റിങ്ങും നിമിഷ് എം.താനൂർ കലാസംവിധാനവും നിർവഹിക്കുന്നു. റോണക്സ് സേവ്യറാണ് മേക്കപ്പ്. മഷർ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ് ശബ്ദസംവിധാനവും ഒരുക്കുന്നു.

രാജേഷ് അടൂർ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. ബിജിത്ത് ധർമടമാണ് സ്റ്റിൽ ഫോട്ടോഗ്രഫി.

അരുൺ ഡി.ജോസ് സഹനിർമാതാവും സുധർമൻ വള്ളിക്കുന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ശിവകുമാർ പെരുമുണ്ട ഫിനാൻസ് കൺട്രോളറും വിനോദ് വേണുഗോപാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാണ്. ശ്രീക്കുട്ടനാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ. വാഴൂർ ജോസ്.

കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special