Follow the FOURTH PILLAR LIVE channel on WhatsApp
പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സുഖിനോ ഭവന്തു’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഡിസംബർ 4ന് പുറത്തിറങ്ങും. വൈകീട്ട് 6ന് ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്. ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
2 കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ നേടിയ ചിത്രത്തിൽ സംവിധായകൻ ഗിരീഷ് കുന്നുമ്മലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോ.ഷിബു ജയരാജ്, പ്രകാശ് ചെങ്ങൽ, ശ്യാം കൊടക്കാട്, ബീനാജി, ഗോഡ്വിൻ ജേക്കബ്, വീണ വേണുഗോപാൽ, നിഷ നായർ, ആർച്ച കല്യാണി, നീതു ചേകാടി തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രമോദ് കാപ്പാട് രചിച്ച ഗാനങ്ങൾക്ക് മോഹൻ സിത്താരയാണ് സംഗീതം നൽകിയിരിക്കുന്നത്. മധു ബാലകൃഷ്ണൻ, മോഹൻ സിത്താര, രാധിക അശോക്, ദേവനന്ദ ഗിരീഷ് എന്നിവരാണ് ഗായകർ. രാം ശരത്താണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്.
ജിതേഷ് സി.ആദിത്യ ഛായാഗ്രഹണവും കപിൽ കൃഷ്ണ എഡിറ്റിങ്ങും നിർവഹിക്കുന്നു. മെറ്റികുലസ് കൊച്ചിയാണ് അസോസിയേറ്റ് പ്രൊഡ്യൂസർ. കെ.മോഹൻ സെവൻ ആർട്സ് പ്രോജക്ട് ഡിസൈനറും എ.കെ.ശ്രീജയൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്.
ഒ.കെ.മോഹൻ മേക്കപ്പും സുരേഷ് ഇരുളം കലാസംവിധാനവും വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ബാലു ബത്തേരി സ്റ്റിൽ ഫോട്ടോഗ്രഫിയും ജിസൺ പോൾ പരസ്യകലയും ഒരുക്കുന്നു. കമൽ പയ്യന്നൂരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. മഹാരാജ വിഷ്വൽ ഇഫക്ട്സും ബിനൂപ് എസ്.ദേവൻ ശബ്ദസംവിധാനവും നിർവഹിക്കുന്നു. പി.ആർ.ഒ. എ.എസ്. ദിനേശ്.
ജനുവരി അവസാനവാരം ചിത്രം തിയേറ്ററുകളിലെത്തും.

























