ജഗദീഷും മുകേഷും സിദ്ദിഖും അശോകനും വീണ്ടും ഒന്നിക്കുന്നു; ‘പാതിരാ കുറുക്കൻ’ ഡിസംബർ 11ന്

Follow the FOURTH PILLAR LIVE channel on WhatsApp 

മലയാള സിനിമയിലെ ഹാസ്യതാരങ്ങളായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ 16 വർഷത്തിനുശേഷം വീണ്ടും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ‘പാതിരാ കുറുക്കൻ’ ഡിസംബർ 11ന് തിയേറ്ററുകളിലെത്തും. നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജാണ് നിർമിക്കുന്നത്.

മലയാള സിനിമയിലെ ഹാസ്യത്തിന്റെ സുവർണകാലത്തെ ഓർമിപ്പിക്കുന്ന താരസംഗമമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നർമത്തിനും രസകരമായ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകി കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ആദ്യമായി ഒരുമിച്ച് ഒരു ഗാനം ആലപിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ അശ്വിത, അശ്വിജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സുനിൽ കർമ, നിഖിൽ ജിനൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സെൽവകുമാർ എസ്. ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതസംവിധാനവും നിർവഹിക്കുന്നു. അതുൽ വിജയ് ആണ് എഡിറ്റർ.

മൻസൂർ വെട്ടത്തൂർ പ്രൊഡക്ഷൻ കൺട്രോളറും ഷിംന ബി. പ്രോജക്ട് ഡിസൈനറുമാണ്. ത്യാഗു തവനൂർ കലാസംവിധാനവും രാജേഷ് നെന്മാറ മേക്കപ്പും സുകേഷ് താനൂർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.ആർ.ഒ. എ.എസ്. ദിനേശ്, മനു ശിവൻ.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special