Follow the FOURTH PILLAR LIVE channel on WhatsApp
വൈശാഖ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജി വെഞ്ഞാറമൂട് നിർമിച്ച് രാജേഷ് അമ്മവിഷൻ സംവിധാനം ചെയ്യുന്ന ‘തീവെട്ടി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
ബാലൻപിള്ള, സജി വെഞ്ഞാറമൂട്, കണ്ണൂർ വാസൂട്ടി, ജയ്സൺ പോത്തൻകോട്, സജിത്ത് ലാൽ, സന്തോഷ് തലയിൽ, ജ്യോതികുമാർ, പ്രദീപ് അയിരുപ്പാറ, ബി.എസ്.പ്രസാദ്, ശ്രീജിത്ത് എസ്.ശ്രേയസ്, ഗോപികൃഷ്ണൻ, ബിന്ദു തൊടുപുഴ, മനില നായർ, ആശ നായർ, ശ്രുതി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുനിൽലാലാണ് ഛായാഗ്രഹണം. സുനിൽ പ്ലാമൂട് തിരക്കഥയും സംഭാഷണവും രചിക്കുന്നു. ബി.എസ്. പ്രസാദ് പ്രൊഡക്ഷൻ കൺട്രോളറാണ്.
ഒ.കെ. രവിശങ്കർ പശ്ചാത്തലസംഗീതവും പ്രദീപ് അയിരുപ്പാറ കലാസംവിധാനവും നിർവഹിക്കുന്നു. രാജേഷ് രവി മേക്കപ്പും ബിന്ദു വടകര വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. അരുൺ ചോട്ടു അസോസിയേറ്റ് ഡയറക്ടറാണ്.
ജ്യോതികുമാറും രാജേഷ് അമ്മവിഷനും ചേർന്നാണ് സഹനിർമാണം. പി.ആർ.ഒ. എ.എസ്.ദിനേശ്.
കോട്ടയം, അയ്മനം, പരിപ്പ്, ചിറക്കടവ്, ചെറുവള്ളി, ഒളശ്ശ, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.



























