സ്കൂൾ പശ്ചാത്തലത്തിൽ ‘ഹെഡ്മിസ്ട്രസ് സുമംഗലദേവി’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

എസ്.ആർ. ക്രിയേഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ പയ്യാനക്കൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹെഡ്മിസ്ട്രസ് സുമംഗലദേവി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നടൻ ഉണ്ണിരാജയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

നിജബുദീൻ റാവുത്തർ, പി.എച്ച്.താഹ എന്നിവർ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. മലയാളത്തിലെ ഒരു പ്രമുഖ താരം ടൈറ്റിൽ കഥാപാത്രമായ സുമംഗലദേവിയെ അവതരിപ്പിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ഉണ്ണിരാജ, നിർമൽ പാലാഴി, വിനോദ് കോവൂർ, രമേശ് കാപ്പാട്, സുരേഷ് മഞ്ഞപ്പാലം, ഗംഗൻ വി.നായർ, റോയ് പുനലൂർ, റീന, കൃഷ്ണ, രത്നകല, നിധിഷ, ബീന തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

ഒരു അപ്പർ പ്രൈമറി സ്കൂളിനെ പശ്ചാത്തലമാക്കി അവിടെ അരങ്ങേറുന്ന സംഭവങ്ങളും അവയെ നേരിടേണ്ടിവരുന്ന ഹെഡ്മിസ്ട്രസിന്റെ ജീവിതാനുഭവങ്ങളുമാണ് ചിത്രം രസകരമായ രീതിയിൽ അവതരിപ്പിക്കുന്നത്. ഡിസംബറിൽ കോഴിക്കോട് ചിത്രീകരണം ആരംഭിക്കും.

അഷറഫ് പാലാഴിയാണ് ഛായാഗ്രഹണം. ഗിരീഷ് ആമ്പ്ര ഗാനരചനയും കമൽനാഥ് പയ്യന്നൂർ സംഗീതവും നിർവഹിക്കുന്നു. രൂപേഷ് വെങ്ങളം പ്രൊഡക്ഷൻ കൺട്രോളറാണ്.

ഹക്കീം വയനാട് മേക്കപ്പും രാജൻ തടായിൽ വസ്ത്രാലങ്കാരവും വിനയൻ വള്ളിക്കുന്ന് കലാസംവിധാനവും നിർവഹിക്കുന്നു. കൃഷ്ണദാസ് വളയനാടാണ് സ്റ്റിൽ ഫോട്ടോഗ്രഫി. വിനോദ് പി. വേങ്ങേരി പ്രമോഷനും പബ്ലിസിറ്റിയും നിർവഹിക്കുന്നു. ഷാജി പാലോളിയാണ് ഡിസൈൻ. പി.ആർ.ഒ. എ.എസ്.ദിനേശ്.

COMMENTCancel reply

Recent Articles

Related Articles

Special