സിദ്ദിഖ് കേന്ദ്രകഥാപാത്രം; ‘രാക്ഷസ വേട്ട’ ചിത്രീകരണം പൂർത്തിയായി

Follow the FOURTH PILLAR LIVE channel on WhatsApp 

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന ‘രാക്ഷസ വേട്ട’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. സൈക്കോ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കുന്ന ചിത്രം തുടക്കം മുതൽ ഭീതിയും ഉദ്വേഗവും നിലനിർത്തുന്ന രീതിയിലാണ് അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിനുശേഷം വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഡി സ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുണാണ് ചിത്രം നിർമിക്കുന്നത്. മുംബൈ, തെങ്കാശി, അംബാസമുദ്രം, തിരുവനന്തപുരം, വാഗമൺ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

സിദ്ദിഖാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരൻ, കോട്ടയം രമേശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, സോഹൻ സീനുലാൽ, സാജു നവോദയ, ബാലാജി ശർമ, സജു പാർത്ഥസാരഥി, ഹരി ഉതിമൂട്, രാജേഷ് കൊട്ടാരത്തിൽ, സുജിത്ത് കോന്നി, ശ്രീജു മോഹൻ, സോണി പുനലാൽ, സാബു തിരുവല്ല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിഗ് ബോസ് താരം ജസീല, വരദ, ഷിഫാന, ശ്രീതു, ഇന്ദു, രജനി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ശ്യാം അരവിന്ദനാണ് സംഭാഷണം രചിച്ചിരിക്കുന്നത്. ഡോ. സുകേഷാണ് ഗാനരചന. ഷാനു സംഗീതവും അക്ഷയ പശ്ചാത്തലസംഗീതവും ഒരുക്കുന്നു. കിഷോർ, ഷമീർ ഇല്യാസ്, റോബി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. അഖിൽ ശ്രീകുമാറാണ് എഡിറ്റർ. പി.ആർ.ഒ. വാഴൂർ ജോസ്.

സാങ്കേതിക മികവിനും ദൃശ്യാവിഷ്കാരത്തിനും പ്രാധാന്യം നൽകിയുള്ള ത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 2027 ജനുവരിയിൽ ‘രാക്ഷസ വേട്ട’ തിയേറ്ററുകളിലെത്തും.

 

COMMENTCancel reply

Recent Articles

Related Articles

Special