വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘ചടങ്ങ്’ ചിത്രീകരണം പൂർത്തിയായി

Follow the FOURTH PILLAR LIVE channel on WhatsApp 

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിജിത്ത് സൂര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പൂർത്തിയായി. തിയേറ്റർ ഓഫ് ഡ്രീംസ്, എം. സ്റ്റാർ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി, ഷബീർ മലവെട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഒരു വീടിന്റെ പശ്ചാത്തലത്തിൽ നർമവും ഭീതിയും കോർത്തിണക്കി ഒരുക്കുന്ന ഫാമിലി ഹൊറർ കോമഡി ചിത്രമാണ് ‘ചടങ്ങ്’. ഹൊററിനും നർമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മീനാക്ഷി മാധവനാണ് നായിക.

സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായർ, നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വ്യത്യസ്ത തലമുറകളിൽപ്പെട്ട അഭിനേതാക്കൾ ഒന്നിക്കുന്ന ചിത്രത്തിൽ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന ചില പ്രത്യേകതകളുമുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഇവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടും.

സംവിധായകൻ അഭിജിത്ത് സൂര്യയും വിഷ്ണു വിനോദനും ചേർന്നാണ് തിരക്കഥയെഴുതുന്നത്. ബിബിൻ അശോകാണ് സംഗീതസംവിധാനം. ഹലോ റഷാദ് ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.

ദിലീപ് നാഥ് പ്രൊഡക്ഷൻ ഡിസൈനറും അഖിൽ രാജ് ചിറയിൽ കലാസംവിധായകനുമാണ്. രജീഷ് വേലായുധൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും കലൈ കിങ്സ്റ്റൺ സംഘട്ടനസംവിധായകനുമാണ്. സുധി സുരേന്ദ്രൻ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

സാജൻ ആർ.ശാരദയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. സുഹൈൽ വരട്ടിപ്പള്ളിയാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ഷബീർ മലവെട്ടത്ത് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഷെയ്ൻ സാബുറ സ്റ്റിൽ ഫോട്ടോഗ്രഫിയും ഓൾഡ് മങ്ക്സ് പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. പി.ആർ.ഒ. വാഴൂർ ജോസ്.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special