എസ്തർ അനിലിന്റെ ബഹുഭാഷാ ക്രൈം ത്രില്ലർ ‘അൺഎക്സ്പെക്ടഡ് – സഫേദ് സച്ച്’; ഫസ്റ്റ് ലുക്ക് പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

മലയാളി താരം എസ്തർ അനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷാ ക്രൈം ത്രില്ലർ ചിത്രം ‘അൺഎക്സ്പെക്ടഡ് – സഫേദ് സച്ച്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോളിവുഡ് താരങ്ങളായ സഞ്ജയ് കപൂർ, പ്രശാന്ത് നാരായണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഗരുഡവേഗ ആഞ്ജിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും അദ്ദേഹം നിർവഹിക്കുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗർവാലി, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി എന്നീ 9 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. യാഷ് വീര ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം പ്യാരേലാൽ ഗുണ്ടേച്ചയാണ് നിർമിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ഐ.എസ്.ബി.ടിയിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സ്ത്രീസുരക്ഷ, നീതി, പൊതുസുരക്ഷ, ഉത്തരവാദിത്വത്തോടെയുള്ള പൊലീസ് അന്വേഷണം തുടങ്ങിയ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളാണ് ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്.

സഞ്ജയ് കപൂർ എസ്.എസ്.പി. ഭരത് സിങ് എന്ന അന്വേഷണ ഉദ്യോഗസ്ഥനെയാണ് അവതരിപ്പിക്കുന്നത്. ‘മർഡർ 2’, ‘ഭാഗ് ജോണി’, ‘ധരം സങ്കട് മേം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നാരായണനും സുപ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിരാജ്, തമ്പി രാമയ്യ, സഞ്ജയ് സിങ്, ഗഞ്ചാ കറുപ്പ് തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

മോഹൻലാൽ നായകനായ ജീത്തു ജോസഫിന്റെ ‘ദൃശ്യം’ എന്ന ചിത്രത്തിൽ അനുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ എസ്തർ അനിൽ പിന്നീട് വിവിധ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിരുന്നു. ബഹുഭാഷാ ചിത്രത്തിലൂടെ എസ്തർ വീണ്ടും ശ്രദ്ധേയമായ വേഷത്തിലെത്തുകയാണ്. കെവിൻ റോയിയാണ് സംഗീതസംവിധാനം. പി.ആർ.ഒ. എ.എസ്. ദിനേശ്, മനു ശിവൻ.

വിവിധ ഭാഷകളിലെ അഭിനേതാക്കളെ അണിനിരത്തി ഒരുക്കുന്ന ചിത്രം 2027-ൽ ആഗോളതലത്തിൽ പ്രദർശനത്തിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special