കുന്നംകുളം കസ്റ്റഡി മർദ്ദനം : നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പോലീസ് ഉദ്യേ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്തരി പിണറായി വിജയൻ. നടപടി സ്വീകരിച്ചതിൽ മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.മർദനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടെന്നും മുഖ്യമന്ത്രി. 11 കേസുകളിലെ പ്രതിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. എരുമപ്പെട്ടി – കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് കേസ്.
എന്നാൽ അടിയന്തരാവസ്ഥകാലത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം ആയുധമാക്കി പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രിയുടെ അടിയന്തരാവസ്ഥ കാലത്തെ പ്രസംഗം ഓർമ്മിപ്പിച്ച് റോജി.എം.ജോണാണ്. സുജിത്തും വർഗിസും നിയമപോരാട്ടം നടത്തിയെന്നും ആഭ്യന്തരവകുപ്പ് എന്ത് നടപടിയെടുത്തുവെന്നും പ്രതിപക്ഷം ചോദിച്ചു. സ്ഥലം മാറ്റം എന്നത് പണിഷ്‌മെന്റ് ആണോ. ക്രൂരമായ മർദനത്തിന്റെ വിഡിയോ കേരളം കണ്ടതിന്റെ ജാള്യത മറക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും റോജി എം. ജോൺ പറഞ്ഞു.

Recent Articles

Related Articles

Special