Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ പുതിയ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജിനെ നിയമിച്ചതിന് പിന്നാലെ ഈ മാസം 20 വരെ അവധിക്ക് അപേക്ഷിച്ച് സസ്‌പെന്‍ഷനിലുള്ള ഡോ. കെ എസ് അനില്‍കുമാര്‍. എന്നാൽ അനിൽകുമാറിന്റെ അപേക്ഷ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ തള്ളി. സസ്‌പെന്‍ഷനിലുള്ള ആള്‍ക്ക് അവധി എന്തിനെന്നായിരുന്നു വിസിയുടെ പരിഹാസം. എന്നാല്‍ അതേസമയം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജായി രശ്മി ചുമതലയേറ്റു.
ഇന്നലെ ചേര്‍ന്ന നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു രജിസ്ട്രാര്‍ ഇന്‍ ചാര്‍ജായിരുന്ന മിനി കാപ്പനെ മാറ്റിയത്. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ചുമതലയില്‍ നിന്ന് മിനി കാപ്പനെ മാറ്റണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സിന്‍ഡിക്കറ്റ് അറിയാതെ വി സി സ്വന്തം നിലയ്ക്ക് നിയമിച്ച അനധികൃത രജിസ്ട്രാറാണ് മിനി കാപ്പനെന്നായിരുന്നു സിന്‍ഡിക്കറ്റ് അംഗങ്ങളുടെ വാദം. മിനി കാപ്പനെതിരെ ഇടത് അംഗങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മിനി കാപ്പനെ തല്‍സ്ഥാനത്ത് നിന്ന് വി സി മാറ്റിയത്. തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാറായിരുന്ന ആര്‍ രശ്മിക്ക് പകരം ചുമതലയും നല്‍കി.























