29 C
Trivandrum
Sunday, December 14, 2025

വാണിജ്യ പാചകവാതകസിലിണ്ടറിന് വില കുറഞ്ഞു

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: വാണിജ്യ പാചകവാതകസിലിണ്ടറിന് 50 രൂപ 50 പൈസ വില കുറഞ്ഞു. പുതുക്കിയ വില സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കൊച്ചിയിൽ 1637 രൂപ വില ഉണ്ടായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1587 രൂപയായി. ഹോട്ടൽ വ്യാപാരമേഖലയിൽ വിലക്കുറവ്‌ ​ഗുണകരമാകും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ​
ജൂലൈ 1 ന് എൽപിജി സിലിണ്ടറിന് 58.50 രൂപയും ആഗസ്റ്റ് 1 ന് 33.50 രൂപയും ഇന്ധനകമ്പനികൾ കുറച്ചിരുന്നു.നേരത്തെ, ജൂണിൽ ഏകദേശം 24, രൂപയും ഏപ്രിലിൽ 41, രൂപയും ഫെബ്രുവരിയിൽ ഏഴ് രൂപയും കുറച്ചിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks