29 C
Trivandrum
Monday, January 19, 2026

ട്രഷറി സേവിങ്‌സിൽ തടസ്സം: സാങ്കേതിക തകരാറെന്ന്‌ ആർ.ബി.ഐ.

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ട്രഷറി സേവിങ്‌സ്‌ അക്കൗണ്ടുകളിൽനിന്ന്‌ ഓൺലൈനായി ട്രൻസ്‌ഫർ ചെയ്‌ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രഡിറ്റ്‌ ആകാത്തത്‌ ആർ.ബി.ഐ. നെറ്റ്‌വർക്കിലെ തടസ്സം മൂലം. കഴിഞ്ഞ ദിവസങ്ങളിൽ ടി.എസ്‌.ബി. അക്കൗണ്ട്‌ ഉടമകൾ ഓൺലൈനായി നടത്തിയ ഇടപാടുകൾ പൂർത്തീകരിക്കാത്തത്‌ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇ-കുബേർ സംവിധാനത്തിലെ സാങ്കേതികപ്രശ്‌നങ്ങൾ മൂലമാണെന്ന്‌ ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

ആർ.ബി.ഐ. പണിമിടപാടുകൾ കൈകാര്യം ചെയ്യുന്ന നെറ്റ്‌വർക്കായ ഇ-കുബേറിൻ്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ പ്രശ്‌നങ്ങളാണ്‌ ഓൺലൈൻ ട്രാൻസ്‌ഫറുകളിൽ പണം ക്രഡിറ്റ്‌ ചെയ്യാപ്പെടാത്തതെന്നാണ്‌ ബാങ്കിൻ്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചത്‌. ടി.എസ്‌.ബി. അക്കൗണ്ടുകളിൽനിന്ന്‌ ഓൺലൈനായി പണം കൈമാറ്റം ചെയ്യുന്നതിന്‌ തടസ്സം നേരിടുന്നുവെന്നത്‌ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ട്രഷറി വകുപ്പും സർക്കാരും ആർ.ബി.ഐ. അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്‌. പ്രശ്‌നം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചുവരുന്നതായാണ്‌ ബാങ്ക്‌ അധികാരികൾ അറിയിച്ചിട്ടുള്ളത്‌.

Recent Articles

Related Articles

Special

Enable Notifications OK No thanks