29 C
Trivandrum
Friday, May 9, 2025

രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം പാട്ട്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: രാഹുകാലം ആരംഭം വത്സാ…
പേരുദോഷം ജാതകത്തിൽ അച്ചട്ടാ…
രാഹുകാലം വന്നാൽ പേരുദോഷം പോലെ
നിരവധി പ്രശ്നങ്ങളും തല പൊക്കുകയായി…

നല്ല കാര്യങ്ങൾക്ക് രാഹുകാലം തിരഞ്ഞെടുക്കാറില്ല. പടക്കളത്തിലെ പാട്ടിൻ്റെ ഉള്ളടക്കം ഇതു തന്നെയാണ്. വിനായക് ശശികുമാർ രചിച്ച് രാജേഷ് മുരുകേശൻ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാനും സുരൂർ മുസ്തഫയുമാണ്.

സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം)
യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് പ്രധാനമായും ഈ ഗാനരംഗത്തിൽ പ്രത്യക്ഷരാകുന്ന അഭിനേതാക്കൾ. നവാഗതനായ മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സൗഹൃദവും നർമ്മവും പ്രണയവുമൊക്കെ നിലനിൽക്കുന്ന ഒരു കാമ്പസ് പടക്കളമാകുന്നതെപ്പോൾ?? ഇതിനുള്ള ഉത്തരം നൽകുകയാണ് പടക്കളം. നൂതനമായ പ്രമേയങ്ങളും അവതരണവുമൊക്കെയായി മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായി മാറിയ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവരാണ്
ഈ ചിത്രം നിർമ്മിക്കുന്നത്.

ഒരു കലാലയമാകുമ്പോൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രാധാന്യമുണ്ട്. അത് ഈ ചിത്രത്തിലുമുണ്ട്. ഇവിടത്തെ അദ്ധ്യാപകരായി ജനപ്രിയ നടന്മാരായ സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും മുഴുനീള വേഷങ്ങളിലെത്തുന്നു. ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാനതാരങ്ങളാണ്. ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫാൻ്റസി ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

തിരക്കഥ – നിതിൻ സി.ബാബു, മനു സ്വരാജ്, ഛായാഗ്രഹണം – അനു മൂത്തേടത്ത്, എഡിറ്റിങ് – നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, കലാസംവിധാനം – മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ, പ്രൊഡക്ഷൻ മാനേജർ – സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി.സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.

മെയ് 8ന് ഈ ചിത്രം പ്രദർശനത്തിനെത്തും.

Recent Articles

Related Articles

Special

Enable Notifications OK No thanks