Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തീയേറ്ററുകളില്‍ വന്‍വിജയമായ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 24ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.
മാര്‍ച്ച് 27നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒ.ടി.ടി. റിലീസ്. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത തുടരും തീയേറ്ററില്‍ എത്തുന്നതിന് 3 ദിവസം മുമ്പാണ് എമ്പുരാന്‍ റിലീസ് എന്ന പ്രത്യേകതയുമുണ്ട്.
തീയേറ്ററില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ച ചിത്രത്തിൻ്റെ പ്രദര്‍ശനം നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. 250 കോടിയിലേറെ കളക്ഷന്‍ നേടിയ എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു.