Follow the FOURTH PILLAR LIVE channel on WhatsApp
ലഖ്‌നൗ: 3 പെണ്‍കുട്ടികളുടെ അമ്മയായ യുവതി 12ാം ക്ലാസ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിനിയായ ശബ്‌നമാണ് പ്രണയത്തിലായിരുന്ന 12ാം ക്ലാസ് വിദ്യാര്‍ഥി ശിവയെ വിവാഹം ചെയ്തത്.
26കാരിയായ യുവതിയുടെ 3ാം വിവാഹമാണിത് മതം മാറിയ ശബ്‌നം നിലവില്‍ ശിവാനി എന്ന പേര് സ്വീകരിച്ചിട്ടുണ്ട്. അതേസമയം, യുവതി വിവാഹംചെയ്ത 12ാം ക്ലാസ് വിദ്യാര്‍ഥിയുടെ പ്രായം വ്യക്തമല്ല. തനിക്കു 17 വയസ്സായെന്ന് ശിവ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
2ാം വിവാഹത്തിലെ ഭർത്താവിൽനിന്ന് വിവാഹമോചിതയായശേഷമാണ് യുവതി കാമുകനായ ശിവയെ വിവാഹം കഴിച്ചത്. മക്കളെ ഭര്‍ത്താവിനെ ഏല്പിച്ചാണ് യുവതി കാമുകനൊപ്പം ജീവിക്കാനായി ഇറങ്ങിയത്. തുടര്‍ന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
അലിഗഢ് സ്വദേശിയുമായിട്ടായിരുന്നു യുവതിയുടെ ആദ്യവിവാഹം. എന്നാല്‍, എത്ര വയസ്സിലാണ് യുവതി ആദ്യം വിവാഹിതയായതെന്ന് വ്യക്തമല്ല. ഇരുവരും പിന്നീട് വിവാഹമോചിതരായി. തുടര്‍ന്ന് 8 വര്‍ഷം മുമ്പായിരുന്നു 2ാമത്തെ വിവാഹം. ഈ ബന്ധത്തില്‍ 3 പെണ്‍മക്കളുണ്ട്. 1 വര്‍ഷം മുന്‍പ് ഭര്‍ത്താവിന് റോഡപകടത്തില്‍ പരിക്കേറ്റ് ശാരീരിക വൈകല്യമുണ്ടായി. ഇതിനു ശേഷമാണ് ഗ്രാമത്തിലെ കൗമാരക്കാരനുമായി യുവതി അടുപ്പത്തിലായത്.
ശിവയെ വിവാഹം കഴിക്കാനായി യുവതി മതംമാറി. ഇരുവരും തമ്മിലുള്ള അടുപ്പവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും പുറത്തറിഞ്ഞതോടെ ഗ്രാമത്തിലെ നാട്ടുകൂട്ടം ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്തിരുന്നു. 2 കുടുംബങ്ങളെയും വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്ത നാട്ടുപഞ്ചായത്ത്, യുവതി പ്രായപൂര്‍ത്തിയായതിനാല്‍ അവരുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെയെന്ന് തീരുമാനമെടുത്തു. തുടര്‍ന്നാണ് 2 പേരും വിവാഹിതരായത്.
സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും ഇതില്‍ സംതൃപ്തയാണെന്നും ശിവാനി പ്രതികരിച്ചു. തങ്ങള്‍ ഏറെ സന്തോഷത്തിലാണെന്ന് ശിവയും പറഞ്ഞു. മകൻ്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ശിവയുടെ പിതാവും മാധ്യമങ്ങളോട് പറഞ്ഞു. 2 പേരും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.