Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കളമശേരി പോളിടെക്‌നിക് ഹോസ്റ്റല്‍ പ്രധാന ലഹരി വിപണനകേന്ദ്രമെന്ന് പൊലീസ്. അറസ്റ്റിലായ കെ.എസ്.യു. നേതാവ് മുഹമ്മദ് ആഷിഖാണ് പ്രധാന ലഹരി ഇടപാടുകാരനെന്നും പൊലീസ് പറഞ്ഞു.

കളമശ്ശേരി പോളിടെക്നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കഴിഞ്ഞ ദിവസമാണ് 2 പൂര്‍വ്വ വിദ്യാര്‍ഥികളും കെ.എസ്.യു. നേതാക്കളുമായ മുഹമ്മദ് ആഷിഖും കെ.എസ്.ഷാലിഖും പൊലീസിൻ്റെ പിടിയിലായത്. ആലുവയിലെ ഇവരുടെ വീടുകളില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിടിക്കപ്പെടില്ല എന്ന വിശ്വാസത്തില്‍ പലപ്പോഴായി ലഹരി എത്തിച്ചത്. ഹോസ്റ്റലില്‍ റെയ്ഡ് നടന്ന ഓടിരക്ഷപ്പെട്ടവരിൽ ഇവർ 2 പേരും ഉൾപ്പെടുന്നു.
വ്യാഴാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടിയത്. കുളത്തൂപ്പുഴ സ്വദേശിയായ കെ.എസ്.യു. നേതാവ് ആകാശിൻ്റെ മുറിയില്‍നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. 10 ഗ്രാമിൻ്റെ ചെറിയ പാക്കറ്റുകളാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. പാക്ക് ചെയ്യുന്നതിനുള്ള കവറുകളും കഞ്ചാവ് അളക്കാനുള്ള ത്രാസും പൊലീസ് കണ്ടെത്തി.
കരുനാഗപ്പള്ളി സ്വദേശി ആര്‍.അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും 9 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു.