ബി.എം.എസ്. സംസ്ഥാന നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശ്ശൂർ: ബി.എം.എസ്. സംസ്ഥാന നേതാവ് പട്ടിക്കാട് സൈലന്റ് നഗറിൽ മണപ്പുറത്ത് എം.എം.വത്സൻ (59) പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. സമീപ വാസിയായ പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമണം നടത്തിയെന്ന പരാതിയിലാണ് പീച്ചി പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബി.എം.എസ് സംസ്ഥാന കമ്മറ്റി അംഗവും തൃശ്ശൂർ ജില്ലാ മോട്ടോർ എഞ്ചിനീയറിങ് മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റും പ്രദേശത്തെ ബി.ജെ.പിയുടെ പ്രധാന പ്രവർത്തകരിൽ ഓരാളുമാണ് വത്സൻ. ഇയാള്‍ തോട്ടത്തിൽ വാഴക്കൃഷി നോക്കാനായി പോയ നേരം സമീപവാസിയായ പെൺകുട്ടിയെ വാഴത്തോട്ടത്തിൽ വെച്ച് ആക്രമിക്കുകയായിരുന്നു.

കുട്ടിയുടെ പരാതിയെ തുടർന്ന് പൊലീസ് നീരീഷണത്തിലായ വത്സനെ തിങ്കളാഴ്ച രാത്രി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പകൽ പോലീസ് പ്രതിയോടപ്പം സംഭവ സ്ഥലത്തെത്തി തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ വത്സനെ റിമാന്‍ഡ് ചെയ്തു.

Recent Articles

Related Articles

Special