29 C
Trivandrum
Wednesday, February 5, 2025

റെയിൽവേ വികസനത്തിനായി കേരളത്തിന് 3,042 കോടിയെന്ന് അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി: റെയില്‍വേ വികസനത്തില്‍ കേരളത്തിന് 3,042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ഇത് യു.പി.എക്കാലത്തേക്കാള്‍ ഇരട്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow the FOURTH PILLAR LIVE channel on WhatsApp 

കേരളത്തില്‍ 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്നും രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾകൂടി അനുവദിക്കുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തല്‍ 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കും. ഇതില്‍ പലതിലും ഇപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതല്‍ ട്രെയിനെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഡിവിഷണല്‍ മാനേജര്‍മാര്‍ പരിശോധിച്ച് വ്യക്ത വരുത്തും. തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks