29 C
Trivandrum
Tuesday, February 11, 2025

കാരണവർ കൊലക്കേസ് പ്രതി ഷെറിൻ്റെ ജയിൽമോചനത്തിന് ശുപാർശ

തിരുവനന്തപരും: ചെറിയനാട് ഭാസ്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതൽ അനുവദിക്കുന്നതിന് ഗവർണർക്ക് ഉപദേശം നൽകാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. കണ്ണൂർ വിമൺ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ ഓഗസ്റ്റ് 8നു കൂടിയ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടി.

മാവേലിക്കര ചെറിയനാട് ഭാസ്കരകാരണവർ കൊലക്കേസിൽ മരുമകൾ ഷെറിനുടൾപ്പെടെ 4 പേരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. 2010ൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാരണവരുടെ മകൻ ബിനുവിൻ്റെ ഭാര്യയും ഒന്നാം പ്രതിയുമായ ഷെറിൻ, കുറിച്ചി സചിവോത്തമപുരം കോളനിയിൽ കാലായിൽ ബിബീഷ് ബാബു, കളമശേരി ഉദ്യോഗമണ്ഡൽ കുറ്റിക്കാട്ടുകരയിൽ നിഥിൻ നിലയത്തിൽ നിഥിൻ, കുറ്റിക്കാട്ടുകരയിൽ പാതാളം പാലത്തുങ്കൽ ഷാനു റഷാദ് എന്നിവരാണ് പ്രതികൾ.

2009 നവംബർ 7ന് രാത്രിയിലാണ് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ ഓസ്ക്‌കര കാരണവർ (66) കൊലചെയ്യപ്പെട്ടത്. ബുദ്ധി വളര്‍ച്ചയില്ലാത്ത മകന്റെ ഭാര്യയായ ഷെറിന്റെ പേരിലെഴുതിയ ധനനനിശ്ചയാധാരം ഇവരുടെ വഴിവിട്ട ജീവിതം കാരണം കാരണവര്‍ റദ്ദാക്കി. ഇതായിരുന്നു കൊലക്ക് പ്രേരണ.

fourth pillar, fourth pillar live

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks