Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടയിൽ സഭയിൽ ഭരണപക്ഷ ബഹളം. കൂത്താട്ടുകുളം വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിമർശമുയർത്തിയതിന് പിന്നാലെയായിരുന്നു ബഹളം. പ്രകോപിതനായി പ്രതിപക്ഷ നേതാവ് എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് കയ്യിലെ പേപ്പർ വലിച്ചെറിഞ്ഞ് സീറ്റിലിരുന്നു.
ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നടത്തിയ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പരാമർശത്തിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുമെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം ക്രിനലുകളെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേവിലയാണെന്നാണ് മറുപടിയിൽ പുറത്തുവന്നത് -സതീശൻ പറഞ്ഞു.
ഇതോടെ സഭയിൽ ഭരണപക്ഷം ബഹളം കടുപ്പിച്ചു. ഇതിൽ പ്രകോപിതനായി എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് പ്രതിപക്ഷനേതാവ് സീറ്റിലിരുന്നു.
സ്പീക്കർ വിലക്കിയിട്ടും ഭരണപക്ഷ അംഗങ്ങൾ വീണ്ടും ബഹളംവെച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധിച്ചു.