Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് തുക അനുവദിച്ചത്.
സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിക്ക് ഇതുവരെ 5,684 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. 8 വർഷത്തിനുള്ളിൽ പദ്ധതിയിൽ 4,24,800 വീടുകൾ പൂർത്തിയാക്കി.
1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. 5,38,518 കുടുംബങ്ങൾക്കാണ് ലൈഫ് മിഷനിൽ വീട് ഉറപ്പാക്കുന്നത്.