വിഴിഞ്ഞത്തെ ബെർത്തിൽ ആദ്യമായി ഒരേസമയം 3 കപ്പലുകൾ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം 3 കപ്പൽ എത്തി. ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി.) മൂന്ന് ഫീഡര്‍ കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ചത്.

ആന്ധ്രപ്രദേശിലെ കാകിനാഡ തുറമുഖത്തു നിന്നെത്തിയ ടൈഗര്‍, ബംഗ്ലാദേശില്‍ നിന്നെത്തിയ സുജിന്‍, സോമിന്‍ എന്നീ കപ്പലുകളാണ് ഞായറാഴ്ച തുറമുഖത്ത് അടുപ്പിച്ചത്. ശനിയാഴ്ച പുറംകടലിലെത്തിയ കപ്പലുകളെ ഞായറാഴ്ച ഉച്ചയോടെ ഘട്ടംഘട്ടമായി ടഗ്ഗുകളുടെ സഹായത്തോടെ ബെര്‍ത്തിൽ അടുപ്പിക്കുകയായിരുന്നു.

തുറമുഖത്ത് പൂര്‍ത്തിയായ 800 മീറ്റര്‍ ബെര്‍ത്തിന്റെ 700 മീറ്ററും ഉപയോഗിച്ചാണ് കപ്പലുകളെ അടുപ്പിച്ചതെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് 7 ഷിപ്പ് ടു ഷോര്‍ (എസ്.ടി.എസ്.) ക്രെയിനുകളുടെ സഹായത്തോടെ കപ്പലുകളില്‍നിന്നുള്ള കണ്ടെയ്നറുകളുടെ നീക്കവും തുടങ്ങി.

തുടര്‍ന്ന് ഇവിടെനിന്ന് കണ്ടെയ്നറുകളും കയറ്റിയാവും ഇവ അതത് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കു പുറപ്പെടുക. 2 മാസം മുന്‍പ് 2 കപ്പലുകളെ ഒരേസമയം ബെർത്തിൽ അടുപ്പിച്ച് ചരക്കുനീക്കം നടത്തിയിരുന്നു.

COMMENT

Recent Articles

Related Articles

Special