Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഐ.ജി., ഡി.ഐ.ജി. ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റം നൽകിയും പൊലീസിൽ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. തിരുവനന്തപുരം കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ ഇന്റലിജന്‍സ് ഐ.ജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐ.ജി. ചുമതലയും അദ്ദേഹത്തിനായിരിക്കും.
ഉത്തരമേഖലാ ഐ.ജിയായിരുന്ന കെ.സേതുരാമനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. പകരം രാജ് പാല്‍ മീണയാണ് ഉത്തരമേഖല ഐ.ജി. ജെ.ജയനാഥിന് മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജിയായി നിയമനം നല്‍കി. കാളിരാജ് മഹേഷ് കുമാറിനെ ഗതാഗത സുരക്ഷാ ഐ.ജിയായി ചുമതലപ്പെടുത്തി.
എസ്.സതീഷ് ബിനോ ആണ് പുതിയ എറണാകുളം റേഞ്ച് ഡി.ഐ.ജി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ആയിരുന്ന തോംസണ്‍ ജോസിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമനം നല്‍കി.
യതീഷ് ചന്ദ്രയെ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ആയും ഹരിശങ്കറിനെ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ആയും സ്ഥാനക്കയറ്റം നല്‍കി. കെ.കാര്‍ത്തിക്കിന് വിജിലന്‍സ് ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. വിജിലന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐ.ജി. ചുമതലയും ഇദ്ദേഹത്തിനാണ്. ടി.നാരായണന് ഡി.ഐ.ജിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും സ്ഥാനക്കയറ്റം നല്‍കി.
ഗവർണറുടെ എ.ഡി.സി. ആയിരുന്ന അരുൾ ബി.കൃഷ്ണയെ റെയിൽവേ എസ്.പിയായും തിരുവനന്തപുരം റൂറൽ എസ്.പി. കിരൺ നാരായണനെ കൊല്ലം കമ്മീഷണറായും കോസ്റ്റൽ പൊലീസ് ഡി.ഐ.ജി. ജി.പൂങ്കുഴലിയെ പഴ്സണൽ വിഭാഗം എ.ഐ.ജിയായും കൊല്ലം കമ്മീഷണർ ചൈത്ര തെരേസ ജോണിനെ കോസ്റ്റൽ പൊലീസ് എ.ഐ.ജിയായും മാറ്റി നിയമിച്ചു.