29 C
Trivandrum
Tuesday, March 25, 2025

എം.കെ.രാഘവനെ കോണ്‍ഗ്രസ്സുകാര്‍ തടഞ്ഞു

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂർ: എം.കെ.രാഘവൻ എം.പിയെ കോൺഗ്രസ് പ്രവർത്തകർ വഴിതടഞ്ഞു. മാടായി കോ-ഓപറേറ്റീവ് കോളേജിലെ നിയമനത്തിൽ അഴിമതി ആരോപിച്ചാണ് നടപടി.

രാഘവൻ ചെയർമാനായ പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുളള മാടായി കോളേജിൽ അദ്ദേഹത്തിന്റെ ബന്ധുവിന് നിയമനം നൽകാനുള്ള ഭരണസമിതി നീക്കത്തിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബന്ധു സി.പി.എം. ആണെന്നാണ് കോണ്‍ഗ്രസ്സുകാര്‍ ആരോപിക്കുന്നത്.

ഇന്റർവ്യൂ നിരീക്ഷിക്കാൻ എത്തിയ കോളേജ് ചെയർമാൻ രാഘവനെ കോണ്‍ഗ്രസ്സുകാര്‍ വഴിയിൽ തടഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇന്റർവ്യൂ നടക്കുന്ന ഹാളിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തു. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks