മലപ്പുറം: കരിപ്പുര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. സ്വര്‍ണം എത്തിച്ച യാത്രക്കാരനെയും സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Follow the FOURTH PILLAR LIVE channel on WhatsApp
സ്വര്‍ണം മിശ്രിതരൂപത്തില്‍ മൂന്നു ക്യാപ്‌സൂളുകളിലാക്കി പാക്ക് ചെയ്ത് ശരീരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. കടത്താന്‍ ശ്രമിച്ച സ്വര്‍ണത്തിന് വിപണിയില്‍ 32 ലക്ഷം രൂപ വിലവരും.
രാവിലെ നാലിന് റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി (36) പിടിയിലായി. സ്വര്‍ണം സ്വീകരിക്കാന്‍ കാത്തുനിന്ന ഓമശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീന്‍ (42), സലാം (35) എന്നിവരെയും കസ്റ്റഡിയിലെടുത്തു.