Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്.പിരായിരിയില്‍ ദളിത് കോണ്‍ഗ്രസ് നേതാവും പിരായിരി മണ്ഡലം പ്രസിഡന്റുമായ കെ.എ.സുരേഷ് പാര്‍ട്ടി വിട്ടു.
ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്. ഷാഫിയെ പിന്തുണയ്ക്കുന്നവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണനയെന്നാണ് സുരേഷിന്റെ ആരോപണം. സരിനെ പിന്തുണയ്ക്കാനും, എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണ് സുരേഷിന്റെ നീക്കം.
കഴിഞ്ഞ ദിവസം പിരായിയിലെ കോണ്‍ഗ്രസ് നേതാക്കളായ മണ്ഡലം സെക്രട്ടറി ശശിയും ഭാര്യയും പഞ്ചായത്തംഗവുമായ സിതാരയും സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.