കൊച്ചി: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ലോഫ്‌ളോർ ബസിന് തീ പിടിച്ചത് ആശങ്ക പരത്തി. എം.ജി. റോഡിനു സമീപം ചിറ്റൂർ റോഡ് ഈയാട്ടുമുക്കിലാണ് അപകടം.
Follow the FOURTH PILLAR LIVE channel on WhatsApp
ബസ് കത്തിനശിച്ചുവെങ്കിലും യാത്രക്കാരെ മുഴുവൻ കൃത്യസമയത്ത് പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. അഗ്നിരക്ഷാ സേന എത്തി തീയണച്ചു.
തൊടുപുഴയിലേക്കു പോകുകയായിരുന്ന കെ.യു.ആർ.ടി.സി. ബസിലാണ് തീ പടർന്നത്. തീപിടിക്കുന്നതിനു മുമ്പു തന്നെ ബസിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിർത്തി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി.
ഇതിനു പിന്നാലെ ബസ് പൂർണ്ണമായും കത്തുകയായിരുന്നു. ബസിന്റെ പിൻഭാഗത്തു നിന്നാണ് തീ പടർന്നത്. ബസിൽ രണ്ടു ജീവനക്കാർക്കു പുറമെ 23 യാത്രക്കാർ ഉണ്ടായിരുന്നു.