ചങ്ങനാശ്ശേരി: സുരേഷ് ഗോപി പാര്‍ട്ടി പരിപാടിയില്‍ വെച്ച് അപമാനിച്ചെന്ന് ബി.ജെ.പി പ്രാദേശിക നേതാവിന്റെ പരാതി. ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍ പായിപ്പാട് പ്രധാനമന്ത്രിക്കു പരാതി നല്‍കി.
വെളളിയാഴ്ച ചങ്ങനാശ്ശേരിയില്‍ നടന്ന പരിപാടിയില്‍ സുരേഷ് ഗോപി ഒന്നര മണിക്കൂര്‍ നേരത്തെ എത്തി. എന്നാല്‍ സ്വീകരണം ഏറ്റുവാങ്ങാന്‍ തയ്യാറായില്ലെന്നും വേദിയില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ലെന്നും കണ്ണന്‍ പായിപ്പാട് പറയുന്നു.
നിവേദനം നല്‍കാന്‍ എത്തിയവരെ ‘ഞാന്‍ നിങ്ങളുടെ എം.പി. അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണന്‍ ആരോപിക്കുന്നു.
സുരേഷ് ഗോപിയുടെ പ്രവൃത്തി പ്രവര്‍ത്തകരുടെയും അണികളുടെയും ഇടയില്‍ മാനക്കേടുണ്ടാക്കിയെന്നും പരാതിയുണ്ട്.