തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഓട്ടത്തിനിടെ തീപിടിച്ചു കത്തിനശിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല വാഴവിളാകത്തിനു സമീപത്താണ് സംഭവം.
Follow the FOURTH PILLAR LIVE channel on WhatsApp
കോളേജിലേക്കു പോവുകയായിരുന്ന രണ്ടു വിദ്യാര്‍ഥികളാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. പുക ഉയരുന്നതുകണ്ട് ഇരുവരും സ്‌കൂട്ടര്‍ നിര്‍ത്തിയിറങ്ങി. പൊടുന്നനെ സ്‌കൂട്ടര്‍ ആളിക്കത്തുകയായിരുന്നു.
അഗ്നിസേനാ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ആളപായമില്ല.