യുവത്വത്തിന്റെ ആഘോഷവുമായി ‘മെൽകൗ പോണ്ടിച്ചേരി’ നവംബർ 13ന്

Follow the FOURTH PILLAR LIVE channel on WhatsApp 

അരുൺ ഗോപി എക്സൈമെന്റും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റും ചേർന്ന് ഒരുക്കുന്ന ‘മെൽകൗ പോണ്ടിച്ചേരി’ നവംബർ 13ന് തിയേറ്ററുകളിലെത്തും. നിഖിൽ മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ ഫൺ-ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്. പോണ്ടിച്ചേരിയിലെ ഒരു ക്യാമ്പസിൽ ഒരുമിച്ച് പഠിച്ചിരുന്ന ഏതാനും യുവാക്കൾ ഇടവേളയ്ക്കുശേഷം വീണ്ടും അവിടെ ഒത്തുചേരുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് കഥയുടെ പ്രമേയം. യുവത്വത്തിന്റെ സൗഹൃദങ്ങളും വികാരങ്ങളും ആഘോഷങ്ങളും ചേർത്താണ് ചിത്രം അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

അർജുൻ അശോകൻ, അൽത്താഫ് സലിം, ബാലു വർഗീസ്, ശരത് സഭ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ അന്നാമ്മ, അമൽഷാ, മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീലക്ഷ്മി വിജയനാണ് നായിക. സനൂപ് തൈക്കൂടവും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുനന്ദ ഫിലിപ്പ്, ജസ്റ്റിൻ, സൗമ്യ, ജോൺ അരുൺ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഇലക്ട്രോണിക് കിളിയാണ് സംഗീതം ഒരുക്കുന്നത്. സനീഷ് സ്റ്റാൻലി ഛായാഗ്രഹണവും സാഗർ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

അജി കുറ്റ്യാനി കലാസംവിധാനവും സ്വേതിന്‍ വി. മേക്കപ്പും നിർവഹിക്കുന്നു. രാംദാസ് മാത്തൂരാണ് സ്റ്റിൽ ഫോട്ടോഗ്രഫി. പാർത്ഥൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും വിവേക് പ്രൊഡക്ഷൻ മാനേജരുമാണ്. വിനോദ് വേണുഗോപാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ഷിഹാബ് വെണ്ണല പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

ദുബായ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

COMMENT

Recent Articles

Related Articles

Special