Follow the FOURTH PILLAR LIVE channel on WhatsApp
തൃശൂർ: തൃശൂരിൽ നിന്ന് എയർപോർട്ടിലേക്ക് മെട്രോ വരുമെന്നത് സ്വപ്നമായിട്ടാണ് അവതരിപ്പിച്ചതെന്ന് സുരേഷ് ഗോപി. അതുകൊണ്ട് മെട്രോ വരില്ലെന്ന് സുരേഷഅ ഗോപി പറഞ്ഞു. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
അങ്ങനെ ഒരു കാര്യം അവതരിപ്പിച്ചതിന് എത്രമാത്രം അവഹേളനമാണ് താൻ നേരിട്ടത്. ഇലക്ഷന് മുൻപായിരുന്നു അങ്ങനെ ഒരു കാര്യം പറഞ്ഞത്. അത് പറഞ്ഞതിന് പിന്നാലെ അന്നും ജയിച്ചില്ല, രണ്ടാമതും ജയിച്ചില്ല. മൂന്നാം തവണ ജയിച്ചപ്പോൾ അത് എവിടെ എന്ന് ചോദിക്കുന്നത് എന്ത് തരമാണെന്നും സുരേഷ് ഗോപി ചോദിച്ചു. ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് വ്യക്തികളല്ല, രാഷ്ട്രീയക്കാരാണ്. പാലിയേക്കര വഴി പാലക്കാടേക്കും കോയമ്പത്തൂരേക്കും വരണമെന്നാണ് പറഞ്ഞത്.
അതിനാണ് അവഹേളിച്ചത്. ഡൽഹി മെട്രോ ഹരിയാനയിലെത്തി. ഹരിയാനയിലെത്തിയപ്പോഴത് ഡൽഹി മെട്രോ അല്ല, ആർആർടി ആയിരുന്നു. ഇപ്പോഴും സ്വപ്‌നം തന്നെയാണ് ആ പദ്ധതി. കേരള സർക്കാർ ഡിപിആർ തന്നാൽ അത് സാധ്യമാക്കും.ഗുരുവായൂർ പൊന്നാനി ആർആർടിഎസിന് തുരങ്കം വച്ചത് വിഘടനവാദികളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
























