ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ കവർച്ച നടത്തിയത് 30 ലക്ഷമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ, കവർച്ച നടത്തിയത് 30 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ദിവ്യ, രാധാകുമാരി, വിനീത , വിനീതയുടെ ഭർത്താവ് ആദർശ് തുടങ്ങി നാല് പ്രതികളാണ് ഉള്ളത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.

സാമ്പത്തിക ക്രമക്കേടിൽ പ്രതികൾ കുറ്റം സമ്മതിക്കുന്നതിൻറെ വീഡിയോ പുറത്തുവന്നിരുന്നു. നേരത്തെ രണ്ട് പ്രതികളാണ് കേസിൽ കീഴടങ്ങിയത്. അട്ടകുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ ആയിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്. അതിന് ശേഷമാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയ രീതി വീണ്ടും പ്രതികളെ കൊണ്ട് പുനരാവിഷ്‌കരിച്ചത്. മുഖത്ത് മാസ്‌ക് വെച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. വിനീത, രാധാമണി എന്നിവരാണ് തട്ടിപ്പ് നടത്തിയ രീതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പുനരാവിഷ്‌കരിച്ചത്.40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പ്രതികൾ സമ്മതിച്ചു. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസായാതിനാലാണ് അന്വോഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളിൽ രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

Recent Articles

Related Articles

Special