29 C
Trivandrum
Wednesday, March 12, 2025

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി; യു.കെ.ഒ.കെ. ഏപ്രിൽ 17ന്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യു.കെ.ഒ.കെ.) ഏപ്രിൽ 17ന് ചിത്രം തീയേറ്ററുകളിൽ എത്തും. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണിത്.

യു.കെ.ഒ.കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ചേർന്ന് പുറത്തിറക്കി. ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ.ജയൻ, കെ.യു.മനോജ്, അൽഫോൺസ് പുത്രൻ, ഡോ.റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് – പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, പി.കെ.സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം – സിനോജ് പി.അയ്യപ്പൻ, സംഗീതം – രാജേഷ് മുരുകേശൻ, ഗാനരചന – ശബരീഷ് വർമ്മ, സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി – സുമേഷ്, ജിഷ്ണു, ആക്ഷൻ – ഫിനിക്സ് പ്രഭു, മേക്കപ്പ് – ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം – ജെ.മെൽവി, എഡിറ്റർ- അരുൺ വൈഗ, കലാ സംവിധാനം – സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പി.ആർ.ഒ.- വാഴൂർ ജോസ്.

ശക്തവും തികച്ചും വ്യത്യസ്തവുമായ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് യു.കെ.ഒ.കെ. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബ്യൂഷനു വേണ്ടി ശ്രീ പ്രിയ കമ്പയിൻസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks