ഹാഷിർ നായകനാകുന്ന ‘ഞൊടി’യുടെ ചിത്രീകരണം പൂർത്തിയായി

Follow the FOURTH PILLAR LIVE channel on WhatsApp 

‘വാഴ 2’ന് ശേഷം ഹാഷിർ നായകനാകുന്ന ‘ഞൊടി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതനായ ജെ.എസ്.ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാതാക്കളാണ് സൂപ്പർ ഡൂപ്പർ ഫിലിംസ്. പി.ആർ.ഒ.: എ.എസ്. ദിനേശ്.

‘വാഴ’, ‘എക്കോ’, ‘വാഴ 2’ തുടങ്ങിയ ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസാണ് ‘ഞൊടി’ തിയേറ്ററുകളിലെത്തിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Recent Articles

Related Articles

Special