Follow the FOURTH PILLAR LIVE channel on WhatsApp
ചണ്ഡിഗഡ്: ഹരിയാനയിലെ ദളിത് ഐപിഎസ് ഓഫീസറുടെ ആത്മഹത്യയിൽ ഡിജിപിയെ അവധിയിൽ വിട്ടു. സംസ്ഥാന സർക്കാരിൻറെ നിർദേശപ്രകാരമാണ് ശത്രുജീത് കപൂർ അവധിയിൽ പോയത് . പുരൺ കുമാറിൻറെ ആത്മഹത്യക്കുറിപ്പിൽ ഡിജിപിക്കെതിരെ പരാമർശമുണ്ടായിരുന്നു. കുമാറിൻറെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് നീക്കം.റോഹ്തക് പൊലീസ് സൂപ്രണ്ടായിരുന്ന നരേന്ദ്ര ബിജാർനിയയെ സ്ഥലംമാറ്റി ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം. ഡിജിപി അവധിയിൽ പ്രവേശിച്ചതായി ഹരിയാന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജെയ്റ്റ്‌ലി സ്ഥിരീകരിച്ചു. ദലിത് ഉദ്യോഗസ്ഥനായ ഭർത്താവിനെ മേലുദ്യോഗസ്ഥർ ജാതിയുടെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി.കപൂറിനെയും ബിജാർനിയയെയും എഫ്‌ഐആറിൽ ഉൾപ്പെടുത്തണമെന്ന് കുമാറിൻറെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്നീത് പി. കുമാർ ആവശ്യപ്പെട്ടു. നടപടിയെടുക്കുന്നതുവരെ പോസ്റ്റ്‌മോർട്ടത്തിനും സംസ്‌കാരത്തിനും കുടുംബം സമ്മതം നൽകിയിട്ടില്ല.