Follow the FOURTH PILLAR LIVE channel on WhatsApp
ബീജിങ്: ആരോഗ്യമേഖലയില്ഡ വിചിത്രമായ റോബോട്ടിക് പരീക്ഷണം നടത്തി ചൈന. മനുഷ്യക്കുഞ്ഞുങ്ങളെ ജന്മം നൽകാൻ കഴിയുന്ന റോബോർട്ടുകളെ വികസിപ്പിക്കാൻ ശ്രമിക്കുകയാണ് ചൈന. ഗർഭധാരണത്തിൻറെ ആദ്യം മുതൽ അവസാനം വരെയുള്ള പ്രക്രിയകൾ അനുകരിക്കാൻ കഴിയുന്ന ജെസ്റേറഷൻ റോബോട്ടുകളെയാണ് ചൈന വികസിപ്പിക്കാൻ ശ്രമിക്കുന്നത്. കൃത്രിമായി നിർമിക്കുന്ന ഗർഭപാത്രത്തിൽ ഭ്രൂണത്തെ നിക്ഷേപിച്ച് അതിലേക്ക് പുറത്തു നിന്ന് ട്യൂബുകൾ വഴി പോഷകങ്ങൾ നൽകാനാണ് ശ്രമം. എന്നാൽ ബീജവും അണ്ഡവും സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഗവേഷകർ പുറത്തു വിട്ടിട്ടില്ല.
ഗ്വാങ്സോയിലെ കൈവ ടെക്നോളജി ഡോ. ഴാങ് ക്വിഫെങ്ങിൻറെ നേതൃത്വത്തിലാണ് റോബോട്ടിനെ വികസിപ്പിക്കുന്നത്. സിംഗപ്പൂരിലെ നാന്യാങ് ടെക്നോളജിക്കിൽ യൂണിവേഴ്സിറഅറിയിലെ ഗവേഷകനാണ് ഡോ.ഴാങ്. ഗവേഷണം വിജയിച്ചാൽ വന്ധ്യത മൂലം ബുദ്ധിമുട്ടിന്ന ദമ്പതികൾക്ക് സഹായകരമാകും. നിലവിൽ ഗവേഷണം അതിൻറെ പൂർണതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ഴാങ് പറയുന്നു. 2026ൽ റോബോട്ടിൻറെ പ്രോട്ടോടൈപ്പ് ലോഞ്ച് ചെയ്യും. 100,000 യുവാൻ (1227116 രൂപ)ആണ് ചെലവ്. പുതിയ ഗവേഷണം ആഗോള തലത്തിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഭ്രൂണവും മാതാവും തമ്മിലുള്ള ബന്ധം, അണഅഡം, ബീജം എന്നിവയുടെ സ്രോതസ് തുടങ്ങി ഒട്ടനവധി ധാർമികപ്രശ്നങ്ങളാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.































