Follow the FOURTH PILLAR LIVE channel on WhatsApp
തൃശൂർ: വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതിൽ പ്രതിഷേധിച്ച് സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ സിപിഐഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് പ്രതിഷേധക്കാരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കയാണ്.തൃശൂരിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ എംപിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച് ചെരുപ്പ് മാല ഇട്ടിരുന്നു. സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ടർ പട്ടികയിൽ വ്യാപകക്രമക്കേട് നടത്തി വോട്ടർമാരെ ചേർത്തുവെന്നാണ് സിപിഐഎം, കോൺഗ്രസ് ആരോപണം. സുരേഷ് ഗോപിയുടെ കുടുംബവും, സുഹൃത്തുക്കളും ആർഎസ്എസ് നേതാവുമടക്കം വ്യാജവോട്ട് ചേർത്തെന്നാണ് ആരോപണം.
സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തുവെന്നായിരുന്നു ആരോപണം. സുരേഷ് ഗോപിയും ബന്ധുക്കളും സുഹൃത്തുക്കളും വോട്ടുകൾ ചേർത്തതായി ആരോപണം ഉയർന്നിരുന്നു. രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. ഇപ്പോൾ ആ വീട്ടിൽ വോട്ടർപട്ടികയിലുള്ള താമസക്കാരില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























