Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന രണ്ട് പ്രഖ്യാപനങ്ങള്‍ തിങ്കളാഴ്ച പുറത്തുവന്നു. തീയേറ്ററില്‍ വിജയകരമായി ഒടിക്കൊണ്ടിരിക്കുന്ന ‘തുടരും’ ഒ.ടി.ടി. റിലീസിൻ്റേയും ‘ഛോട്ടാ മുംബൈ’യുടെ റീ റിലീസിൻ്റേയും തീയതികള്‍ പ്രഖ്യാപിച്ചു. നേരത്തെ, നീട്ടിവെച്ച ‘ഛോട്ടാ മുംബൈ’ റീ- റിലീസ് തീയതി മോഹന്‍ലാല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ‘തുടരും’ ഒടിടി റിലീസ് ഡേറ്റ് ജിയോഹോട്‌സ്റ്റാര്‍ മലയാളം പുറത്തുവിട്ടു.
മേയ് 30ന് ‘തുടരും’ ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തി ഒരു മാസം പിന്നിട്ട ശേഷമാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുന്നത്. ഏപ്രില്‍ 25നായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്.
‘തുടരും’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനാലാണ് ‘ഛോട്ടാ മുംബൈ’ റിലീസ് നീട്ടിവെച്ചത്. നേരത്തെ, മോഹന്‍ലാലിൻ്റെ പിറന്നാള്‍ ദിനത്തില്‍ മേയ് 21ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ 6 ആണ് പുതുക്കിയ റീ- റിലീസ് ഡേറ്റ്.
അന്‍വര്‍ റഷീദ് സംവിധാനംചെയ്ത ഛോട്ടാ മുംബൈ 2007ല്‍ വിഷുവിനോട് അനുബന്ധിച്ചാണ് റിലീസ് ചെയ്തത്. റീ മാസ്‌റ്റേഡ് 4K അറ്റ്‌മോസ് പതിപ്പാണ് ജൂണ്‍ 6ന് തീയേറ്ററുകളില്‍ എത്തുക.