Follow the FOURTH PILLAR LIVE channel on WhatsApp
കൊല്ലം: വേടൻ്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന് ആർ.എസ്.എസ്. മുഖപത്രമായ കേസരിയുടെ മുഖ്യപത്രാധിപർ ഡോ.എൻ.ആർ.മധു. വേടൻ്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു പറഞ്ഞു. കൊല്ലം കുണ്ടറയ്ക്കടുത്തുള്ള ക്ഷേത്രപരിപാടിയിലായിരുന്നു പ്രസംഗം.
വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. കലാഭാസങ്ങൾ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നത് തടയണം. ഷവർമ, ശവംവർമയാണെന്നും അതു കഴിച്ച് മരിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും മധു പ്രസംഗത്തിനിടെ പറഞ്ഞു.






























