Follow the FOURTH PILLAR LIVE channel on WhatsApp
കാലിഫോർണിയ: ഗൂഗിളിൻ്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയ്ക്ക് പരിഷ്കാരം. നേരത്തെ 4 നിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയൻ്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. 10 വര്‍ഷത്തിന് ശേഷമാണ് ലോഗോയിൽ ഗൂഗിൾ മാറ്റം വരുത്തുന്നത്.
ഗൂഗിളിൻ്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനൈയുടെ ലോഗോയില്‍ ഗ്രേഡിയൻ്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിൻ്റെ മാറ്റംവരുത്തിയ ലോഗോ. ആപ്പിൾ, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്.
ലോഗോയിലെ മാറ്റം സമ്മിശ്രപ്രതികരണമാണ് സമൂഹമാധ്യമ ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. പഴയ ലോഗോയാണ് നല്ലത് എന്ന് അഭിപ്രായം വലിയൊരു വിഭാഗത്തിനുണ്ട്. അതേസമയം, മാറ്റം ചെറുതാണെങ്കിലും എ.ഐ. കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറുപക്ഷം പറയുന്നത്.































